തുറവൂര്‍: കവലയിലെ സിഗ്നല്‍. പോസ്റ്റിന് സമീത്ത് രൂപം കൊണ്ട കുഴി അപകട ‘ക്കെണിയാകുന്നു.’ ദേശീയ പാതയില്‍ മേല്‍പ്പാല നിര്‍മാണത്തിന്റെ മണ്ണുപരിശോധനയ്ക്കായി മാസങ്ങള്‍ക്കു മുമ്പെടുത്ത കുഴിയാണ് അപകടക്കെണിയാകുന്നത്. കുഴി മൂടിയിരുന്നെങ്കിലും കാലവര്‍ഷം ശക്തമായതോടെ വെള്ളം കെട്ടി’ നിന്ന് ഗര്‍ത്തമായി മാറുകയായിരുന്നു. രാത്രിയില്‍ ദേശീയ പാത വയില്‍ നിന്ന് കിഴക്കു ഭാഗത്തയ്ക്ക് പോകാനെത്തുന്ന വാഹനങ്ങളാണ് കുഴിയില്‍ ചാടി അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളത്. കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. കുഴി മൂടി നാട്ടുകാരുടെ ഭീതി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: