പിലാത്തറ: ഉത്തര കേരളത്തിലെ പ്രസിദ്ധ ശ്രീരാമക്ഷേത്രമായ ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി. സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.ഹനുമല്‍ സേവാ സമിതി പ്രസിഡന്റ് എ.ഡി.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണന് നമ്പൂതിരി, കൃഷ്ണന് നടുവലത്ത്, സി.എം.ശ്രീജിത്ത്, കെ.കണ്ണന്, പി.ജനാര്ദ്ദനന് നായര്‍, കെ.വി.ഗോകുലാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും അന്നദാനം, ദീപാലങ്കാരം, നിറമാല എന്നിവയുണ്ടാകും.30 മുതല്‍ ആറുവരെ ഭാഗവത സേവാ സമിതിയുടെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ആഗസ്ത് ഒമ്പതു മുതല്‍ 15 വരെ എ.കെ.ബി.നായരുടെ രാമായണ സപ്താഹം എന്നിവയുണ്ടാകും. 16 ന് അഖണ്ഡരാമായണ യജ്ഞത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: