ന്യൂദല്‍ഹി: ഐഎസ് ഭീകരര്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷയിലുള്ള ജയിലിലുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇതു സംബന്ധിച്ച സൂചന വിദേശകാര്യ സഹമന്ത്രി വി.കെ. സിങിന് ലഭിച്ചതായും സുഷമ അറിയിച്ചു.
ഇറാഖില്‍ നിന്ന് 2014ലാണ് ഇവരെ കാണാതായത്. ഇറാക്കിലെ മൊസുളിനെ ഭീകരരില്‍നിന്നു സേന മോചിപ്പിച്ചെങ്കിലും ഉത്തര ഇറാക്കിലെ ബാദുഷ് ഗ്രാമം ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്.
ഈ സാഹചര്യത്തില്‍ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ ബന്ദികളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുകയുള്ളുവെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: