കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോഡ് വികസന സെമിനാര്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ വിവിധ റോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിവിന്റെ പരമാവധി ശ്രമം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഈ വിഷയത്തില്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ മിനി ബൈപ്പാസ് റോഡുകള്‍, വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകള്‍, കണ്ണൂര്‍ ടൗണ്‍ വികസനം എന്നിവയൊക്കെ സമയബന്ധിതമായി നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയുള്ള ചര്‍ച്ചാ സമ്മേളനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടുത്തു തന്നെ വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കിട്ടാവുന്ന എല്ലാ ഫണ്ടുകളും അനുവദിക്കാന്‍ ശ്രമിക്കുമെന്നും കേരള ഗവണ്മെന്റിന്റെ സഹായത്തോട് കൂടി പദ്ധതികള്‍ നടപ്പിലാക്കുമെന്നും പി.കെ.ശ്രീമിതി എംപി നേരത്തെ അറിയിച്ചിരുന്നു.
ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക് അധ്യക്ഷത വഹിച്ചു. ചേമ്പര്‍ മുന്‍ പ്രസിഡണ്ടുമാരായ സി.എച്ച്.അബൂബക്കര്‍ ഹാജി, മഹേഷ് ചന്ദ്രബാലിഗ, വിനോദ് നാരായണന്, വിവിധ അസോസിയേഷന് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: