പിലാത്തറ: കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ 2017-18 വര്‍ഷ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും എടാട്ട് നടന്നു. നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ: ഇ.കെ.ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.രുണാകരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. റീജിനല്‍ കോര്‍ഡിനേറ്റര്‍ ഡോ: സന്തോഷ് ശ്രീധര്‍, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ പ്രൊഫ. രഞ്ജിത്ത്, റീജിനല്‍ സെക്രട്ടറി സി.ആര്.നമ്പ്യാര്‍, ദിനേശ് കുമാര്‍ പാലക്കീല്‍, ഡോ: സുനില്‍ കുമാര്‍ യെമ്മെന്, രാജേഷ് മണിയേരി, എം.കെ.മനോജ് കുമാര്‍, രമേശന് മാപ്പിടിച്ചേരി, ശ്രീജേഷ് ഇട്ടമ്മല്‍, കെ.പി.മേശന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.കെ.കരുണാകരന് നമ്പ്യാര്‍ (പ്രസിഡന്റ്), രമേശന് മാപ്പിടിച്ചേരി, (സെക്രട്ടറി), സുരേന്ദേന്‍ പാലക്കീല്‍ (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: