ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം റഷ്യന്‍ സഖ്യത്തിന്. റൊമാനിയയുടെ മോണിക്ക നികുലെകു- തായവാന്റെ ചാന്‍ഹോ ചിംഗ് സഖ്യത്തെ 6-0,6-0 ന് തകര്‍ത്താണ് റഷ്യയുടെ എലീന വെസ്നിന-എക്കതെരിന മക്കരോവ സഖ്യം കിരീടം ചൂടിയത്.
ഈ റഷ്യന്‍ കൂട്ടുക്കെട്ടിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണ്. 55 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ വിജയമായിരുന്നു ഈ ഞഷ്യന് സഖ്യത്തിന്റെ. 201ക്ഷ6 ലെ റിയോ ഒളിംബിക്സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ഇവര്‍ 2013 ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2014 ല്‍ യുഎസ് ഓപ്പണ്‍ എന്നിവ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: