ഇടുക്കി: സൂര്യനെല്ലിയില്‍ അച്ഛന് മകനെ വെടിവച്ചു കൊന്നു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് മകന് ബിനുവിനു നേരെ വെടിയുതിര്‍ത്തത്. കുടുംബ വഴക്കിനെ തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നു പോലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുടുംബവഴക്കിനിടെ അച്ചന്‍കുഞ്ഞ് ലൈസന്‍സില്ലാത്ത നാടന്‍തോക്ക് കൊണ്ട് ബിനുവിന് നേരെ വെടിയുതിര്‍ത്തത്. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുന്ന അച്ചന്‍കുഞ്ഞിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അച്ചന്‍കുഞ്ഞ് ഇളയമകന്റെ ഭാര്യയുമായി പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. ശനിയാഴ്ചയും വഴക്കുണ്ടാക്കിയപ്പോള്‍ ബിനു തടസം പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ബിനുവിന് വെടിയേറ്റത്. പരിക്കേറ്റ ബിനുവിനെ ആദ്യം മൂന്നാറിലെ ടാറ്റ റ്റീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: