സെനഗല്‍: ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മതിലിടിഞ്ഞ് വീണ് എട്ട് പേര് മരണപ്പെട്ടു. സെനഗല്‍ ഡാക്കറിലെ ഡെംബ ഡയപ് സ്റ്റേഡിയത്തിലാണ് സംഭവം. ലീഗ് കപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്റ്റേഡിയത്തിന്റെ മതില് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റു. യൂണിയന് സ്പോര്‍ട്ടീവ് ക്വാകമിനെ 2-1 ന് പരാജയപ്പെടുത്തി സ്റ്റേഡ് ഡെ മബോര്‍ കിരീടം നേടിയതോടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: