ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെയും ഇരിട്ടി മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ചാന്ദ്രദിനത്തോടനുബന്ധിച്ച് 21ന് 10ന് എംജി കോളജില്‍ മൂന്നാമത് ഇന്റര്‍കോളജിയറ്റ് ഗ്രീന്‍ ക്വിസ് മത്സരം നടത്തും. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ നിന്ന് രണ്ടു പേര് വീതമുള്ള രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്പര്യമുള്ളവര് 19 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496612490, 7025302481.
പ്രതികരിക്കാൻ ഇവിടെ എഴുതുക: