കണ്ണൂര്‍: ഇടത്-വലത് മുന്നണികള്‍ സ്വകാര്യ ആശുപത്രി ഉടമകളുടെ ദല്ലാളുകളായി മാറിയിരിക്കുകയാണെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു. ന്യായമായ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്തുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന് സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും സമരത്തെ നിസ്സംഗതയോടെ കാണുന്നതില്‍ യോഗം പ്രതിഷേധിച്ചു. എ.കെ.സതീഷ് ചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍, ബി.കല്ല്യാണി, മേരി ജോസ്, ഉഷ മടപ്പുര, ബാലഗംഗാധര തിലകന്, ഇ.എ.ശ്യാം, രവീന്ദ്രനാഥ് കടമ്പൂര്, ദേവദാസ് നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: