കൊളമ്പോ: സിംബാബ്വെ നായകന് ഗ്രേം ക്രീമര്‍ മുന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ശ്രീലങ്ക തകരുന്നു. ഏക ടെസ്റ്റിന്റെ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിന് 293 റണ്‍സിലെത്തി നില്ക്കുന്നു. എ ഗുണരത്നയും (24), രംഗന ഹെര്‍ത്തും (5) പുറത്താകാതെ നില്ക്കുന്നു. സിംബാബ്വെയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 63 റണ്‍സ് കൂടി വേണം. സിംബാബ്വെ ആദ്യ ഇന്നിംഗ്സില്‍ 356 റണ്‍സാണെടുത്തത്.
ലെഗ് സ്പിന്നറായ ക്രീമര്‍ ശ്രീലങ്കന്‍ നായകന് ദിനേഷ് ചാണ്ടിമാല്‍ ഉള്‍പ്പെടെയുളള മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ പുറത്താക്കി. ചാണ്ടിമാല്‍ പുറത്തായതോടെ എഞ്ചലോ മാത്യൂസുമൊത്തുളള 96 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നു. സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തോറ്റതിനെത്തുടര്‍ന്ന് നായക സ്ഥാനം രാജിവച്ച മാത്യൂസ് 41 റണ്‍സുമായി മടങ്ങി.
ശ്രീലങ്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ഉപുല്‍ തരംഗാന 71 റണ്‍സിന് റണ്‍ഔട്ടായി. രണ്ടു ഫോറും അത്രയും തന്നെ സിക്സറും പൊക്കി 33 റണ്‍സ് നേടിയ ദില്‍രൂവന്‍ പെരെരയും റണ്‍ ഔട്ടായി. നേരത്തെ ഒന്നാം ഇന്നിംഗ് പുനരാരംഭിച്ച സിംബാബ്വെ 356 റണ്‍സിന് പുറത്തായി. ഇര്വിന് 160 റണ്‍സോടെ ടോപ്പ് സ്കോററായി. ശ്രീലങ്കയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ ഹെറാത്ത് 116 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. 81 ടെസ്റ്റില്‍ ഹെറാത്തിന്റെ 30-ാമത്തെ അഞ്ചാം വിക്കറ്റ് നേട്ടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: