ഫ്രിസ്കോ (അമേരിക്ക): കാനഡ കോണ്‍കാകാഫ് സ്വര്‍ണ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് എ യില്‍ ഹോണ്ടുറാസിനെ ഗോള്‍ രഹിത സമിനിലയില്‍ തളച്ചാണ് കാനഡ ക്വാര്‍ട്ടറിലെത്തിയത്.2009 നു ശേഷം ഇതാദ്യമായാണ് അവര്‍ ക്വാട്ടറില്‍ പ്രവേശിക്കുന്നത്.
ഗ്രൂപ്പ എ യില്‍ ജേതാക്കളായി കോസ്റ്ററിക്കയും ക്വാര്‍ട്ടറിലെത്തി. അവര്‍ ഫ്രഞ്ച് ഗ്യൂനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴു പോയിന്റോടെ കോസ്റ്ററിക്ക ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. കാനഡയോട് സമനില പാലിച്ചെങ്കിലും ഹോണ്ടുറാസും ക്വാര്‍ട്ടില്‍ കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: