ന്യൂദല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അതിന് മുമ്പ് പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം. വെങ്കയ്യ നായിഡു, ആനന്ദിബെന്‍ പട്ടേല്‍, ഒറീസ ഗവര്‍ണ്ണര്‍ എസ്. സി ജാമിര്‍ തുടങ്ങിയ നേതാക്കളുടെ പേരുകള്‍ പരിഗണിക്കുന്നതായി സൂചനയുണ്ട്.
തിങ്കളാഴ്ച രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കും. പാര്ലമെന്റിലുംവിവിധ നിയമസഭകളിലും വോട്ടുകള്‍ രേഖപ്പെടുത്താം. 20ന് ഫലം പുറത്തുവരും. ആഗസ്ത് 5നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: