കോട്ടയം: മനുഷ്യരിലുള്ള നന്മയെ കണ്ടെത്താനും മനസ്സിലാക്കാനും സാധിക്കണമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. മറ്റുള്ളവരെ മഹാന് ആക്കാന്‍ സാധിക്കുന്നവനാണ് മഹാന്. നമ്മള് ആരെയും കബളിപ്പിക്കാതിരിക്കുകയും കബളിപ്പിക്കപ്പെടാതെയും ഇരിക്കണം. സാധാരണ ജീവിതത്തെ അസാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നതിലാണ് മാഹാത്മ്യം എന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു.
വലിയ മെത്രാപ്പോലീത്തയുടെ അത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കെ.ടി. തോമസ് പുസ്ത പ്രകാശനം നിര്‍വ്വഹിച്ചു. വൈവിധ്യങ്ങളായ ജീവിതത്തിന് ഉടമയായ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവിതം സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് പുസ്തകം സ്വീകരിച്ചു. എംഎല്‍എ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായി. ഡോ. പോള്‍ മണലില്‍, തോമസ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: