വൈക്കം: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മൃഗാശുപത്രികളില്‍ ഒന്നായ വൈക്കം മൃഗാശുപത്രി വെറ്റിനറി പോളി ക്ലിനിക്കായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി.
നിലവില്‍ പരിമിതികള്‍ക്ക് നടുവിലാണ് മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നത്.ഇപ്പോള്‍ ഇവിടെ രണ്ട ഡോക്ടര്‍മാരാണ് ഉള്ളത്.പോളിക്ലിനിക്കായി മൃഗാശുപത്രിയെ ഉയര്‍ത്തിയാല്‍ അത്യാധുനിക സംവിധാനങ്ങളോടെ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാകും. പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ക്കാണ് ഇതു കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാവുക. ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പ് മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയവയുടെ ധന സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി കന്നുകാലികള്‍ വളര്‍ത്തുന്നവരുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.വീടുകളില്‍ താറാവ്, കോഴികള്‍ തുടങ്ങിയവ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ധാരാളം ആളുകള്‍ വൈക്കം മേഖലയിലുണ്ട്്.
അപ്പര്‍ കുട്ടനാടന്‍ മേഖല ഉള്‍പ്പെടുന്ന വൈക്കത്ത് താറാവുകള്‍ക്കും കോഴികള്‍ക്കും രോഗ ബാധയുണ്ടായി കൂട്ടത്തോടെ ചത്തോടുങ്ങുന്നത് പതിവാണ്.കന്നുകാലികള്‍ക്ക് കുളമ്പ് രോഗം അടക്കമുള്ള രോഗങ്ങല്‍ ബാധിച്ച് നിരവധി കന്നുകാലികള്‍ വര്‍ഷം തോറും ചത്തോടുങ്ങുന്നു.കന്നുകാലികളിലേയും മറ്റും രോഗബാധ തുടക്കത്തില്‍ കണ്ടെത്തി ഫല പ്രദമായ ചികിത്സ ഉറപ്പാക്കാന്‍ മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയര്‍ത്തിയാല്‍ സാധിക്കും.പക്ഷി മൃഗാദികളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സക്കും സഹായകരമായ വെറ്റിനറി പോളിക്ലിനിക്ക് വൈക്കത്ത് ആരംഭിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: