ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന മെരിറ്റ്ഡേ ആഘോഷം കോളേജ് രക്ഷാധികാരി മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടം ചെയ്തു. മാനേജര്‍ ഫാ. അലക്സ് ആക്കപ്പറമ്പിലില് അദ്ധ്യക്ഷനായി. എംജി. സര്‍വ്വകലാശാല ബികോം പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ രജിതാമോഹനന് സ്വര്‍ണ്ണ മെഡലും ഉപഹാരവും നല്കി. മികച്ച ഗ്രേഡ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ റിക്കോര്‍ഡ് നേടിയ ബിനു പീറ്ററിനെ അനുമോദിച്ചു. എന്‍എസ്എസ്, എന്‍സിസി മേഖലകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: