കോഴിക്കോട്: ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്കിത്തുടങ്ങും. ജില്ലയില്‍ പൈപ്പ് ലൈന്‍ സര്‍വേ ഇതിനകം പൂര്‍ത്തിയായി. 79 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയില്‍ പൈപ്പ് ലൈന്‍ സ്ഥാ പിക്കുന്നത്.
ഇതിനുള്ള പൈപ്പുകള്‍ കിനാലൂര്‍ കെഎസ്ഐഡിസി യാര്‍ഡില്‍ എത്തിത്തുടങ്ങി. കൂറ്റനാട് മുതല്‍ തൃശൂര്‍ വരെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ആദ്യഘട്ട കരാര്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. കൂറ്റനാട് മുതല്‍ അരീക്കോട് വരെയുള്ള രണ്ടാം ഘട്ടം കരാര്‍ ഉടന്‍ നല്‍കും. അരീക്കോട് മുതല്‍ കാസര്‍കോട് കുറുമാത്തൂര്‍ വരെയുള്ള പൈപ്പിടുന്ന ജോലി മൂന്നാം ഘട്ടമായി നടക്കും. അന്താരാഷ്ട്ര തലത്തില്‍ ടെണ്ടര്‍ വിളിച്ചാണ് കരാര്‍ നല്‍കുന്നത്. പരമാവധി വീടുകള്‍ ഒഴിവാക്കിക്കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭൂമി ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതോടെ നിലവിലുള്ള എതിര്‍പ്പും ഇല്ലാതാവുമെന്നാണ് ഗെയില്‍ അധികൃതര്‍ കരുതുന്നത്.
കേരളത്തിലും ഗുജറാത്തിലും ഒരേ സമയത്താണ് പദ്ധതി ആരംഭിച്ചതെങ്കിലും ഗുജറാത്തില്‍ പദ്ധതി 2007 ല്‍ പൂര്‍ത്തിയായി. കേരളത്തില്‍ ചില ജില്ലകളിലുണ്ടായ വ്യാപകമായ എതിര് പ്പാണ് പദ്ധതി വൈകാന്‍ കാരണം. പൈപ്പ് ലൈന്‍ പാത ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലൂടെയാണ് പോകുന്നതെന്ന കാരണത്താലാണ് ആദ്യം എതിര് പ്പുണ്ടായത്. ജില്ലാ ഭരണാധികാരികളുടെ ഇടപെടലോടെയാണ് പ്രശ്നം പരിഹരിക്കാനുള്ള വഴി തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: