കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരില്‍ തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ‘ജി’ സ്മാരക പുരസ്കാരം എം. ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കുമെന്ന് സാംസ്കാരിക കേന്ദ്രം ഉപദേശകസമിതിയംഗം ചെമ്മനം ചാക്കോ പറഞ്ഞു. 5000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 30ന് ഉച്ചയ്ക്ക് 2.30 ന് മാവേലിപുരം ഓണം പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ കവി ചെമ്മനം ചാക്കോ പുരസ്കാരം നല്‍കും. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പോള്‍ മേച്ചേരില്‍ അധ്യക്ഷനാകും. പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ചാലക്കുടി വി. കെ. രമേശന് ജി അനുസ്മരണ സംഗീതാവിഷ്കാരം നടത്തും.
ഡോ. എം. സി. ദിലീപ്കുമാര് എംടിയെ പൊന്നാടയണിയിക്കും. മാതൃഭാഷയും ദേശസംസ്കൃതിയും, തൃക്കാക്കര സംസ്കൃതിയും മലയാളനാടും എന്നീ വിഷയങ്ങളിലെ ഏകദിന പഠന ശിബിരത്തില്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്, ഡോ. കെ. ജി. പൗലോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: