തിരുവനന്തപുരം: ശമ്പള വർധന അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം നേരിടാൻ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി പരാമർശം അംഗീകരിക്കാനാവില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി പരാമർശം സുപ്രീംകോടതി വിധിക്കെതിരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.സമരം അവസാനിപ്പിക്കാൻ സർക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: