അരൂര്‍: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏഴു കിലോ കഞ്ചാവ് പോലീസ് പിടികൂടി. മലപ്പുറം പരപ്പനങ്ങാടി മാളികക്കല്‍ സലാഹുദ്ദീന് (26), ചേര്‍ത്തല പൂച്ചാക്കല്‍ പാണാവള്ളി ജിതിന് നിവാസില്‍ ലാണ്ടന് എന്ന് വിളിക്കുന്ന അഖില്‍ (24) എന്നിവരാണ് പിടിയിലായത്.
കഞ്ചാവിന് രണ്ട് ലക്ഷം രൂപ വിലമതിക്കും. പോലിസിന് കിട്ടിയ രഹസ്യ സന്ദേശെത്തത്തുടര്ന്നായിരുന്നു പരിശേധന. ദേശീയപാതയില്‍ എരമല്ലൂര്‍ കവലക്ക് സമീപം ആഡംബരകാറില്‍ സഞ്ചരിക്കുകയായിരുന്നു പ്രതികള്‍.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രമായി വന്‍ കഞ്ചാവ് കടത്ത് നടത്തുന്നതായി പോലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. സലാഹുദ്ദീന് ജൂണ്‍ 17ന് മസ്ക്കറ്റിലേക്ക് വിസിറ്റിങ് വിസയില്‍ 5 കിലോ കഞ്ചാവ് കൊണ്ടുപോയി വില്‍പ്പന നടത്തിയിരുന്നു.
തിരിച്ച് നാട്ടിലെത്തിയ ഇയാള്‍ മടങ്ങി വീട്ടില്‍ പോകാതെ വീണ്ടും വിദേശത്തേക്ക് പോകുന്നതിന് ശ്രമിക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. കച്ചവടത്തില്‍ ഇയാള്‍ക്ക് രണ്ടര ലക്ഷം രൂപാ കിട്ടി. ഇതിനു മുന്‍പ് സലാഹുദ്ദീന് മസ്ക്കറ്റില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
കവറിന് പുറത്ത് മൈദ പുരട്ടി അതിനുപുറത്ത് മിക്ച്ചറും ചിപ്സും വച്ചശേഷം നന്നായി പൊതിഞ്ഞ് ആണ് വിദേശത്തേക്ക് കടത്താന്‍ശ്രമിച്ചത്.
നര്‍ക്കോട്ടിക്ക് എസ്ഐ ടി.എസ്. റെനീഷ്, കെ.ജെ. സേവ്യര്‍, വിഎച്ച്. നിസ്സാര്‍,എ. അരുണ്‍കുമാര്‍, എബിന് കുമാര്‍, വൈശാഖ്, ടോണി വര്‍ഗ്ഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: