തൃശൂര്‍: സപ്തംബര്‍ 15 നകം മാലിന്യ സംസ്ക്കരണ സംവിധാനം ഉണ്ടാക്കാത്ത ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു.സംസ്ഥാനത്തെ ജില്ലാപഞ്ചായത്തംഗങ്ങള്ക്കായി തൃശ്ശൂര്‍ കിലയില്‍ നടത്തിയ ജില്ലാപഞ്ചായത്ത് പദ്ധതി നിര്‍വ്വഹണവും നവകേരള മിഷനും എന്ന ശില്പശാല ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലാശയങ്ങളുടെ സംരക്ഷണചുമതല ജില്ലാപഞ്ചായത്തുകളെ ഏല്‍പ്പിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്സ് ചേംബര്‍ പ്രസിഡന്റ് വി.കെ മധു അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി വിഷയാവതരണം നടത്തി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍,കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, കിലയിലെ മാസ്റ്റര്‍ ട്രെയിനര്‍ ടി. രാധാകൃഷ്ണന്, കില അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ.ബി രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: