ചാലക്കുടി: മോഷണവും പണം തട്ടിയെടുക്കലും വ്യാപകമാകുമ്പോഴും ഇരുട്ടില്‍ തപ്പി പോലീസ്. മോഷണം നടക്കാതിരിക്കുവാന്‍ ആരാധാനാലയങ്ങളിലെ ഭണ്ഡാരവും മറ്റും നിത്യവും തുറന്ന് പണം എടുക്കണമെന്നും ഭണ്ഡാരങ്ങള്‍ പൂട്ടാതെ തുറന്നിടാനുമാണ് പോലീസ് നിര്‍ദ്ദേശം.
കൊരട്ടി എസ്.ഐ.സുബീഷ് മോനാണ് വിചിത്രമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കളവ് വര്‍ദ്ധിക്കുകയും പ്രതികളെ പിടികൂടുവാന്‍ സാധിക്കാതെ വരുന്നതും പോലീസ് തലവേദനയാകുന്ന സാഹചര്യത്തിലാണ് കേസിന്റെ എണ്ണം കുറക്കുവാന്‍ എസ്.ഐ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരു മാസത്തിനിടിയില്‍ കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് ക്ഷേത്രങ്ങളിലും,നിരവധി വീടുകളിലുമാണ് മോഷണം നടന്നിരിക്കുന്നത്. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം കട പൂട്ടി വീടിലേക്ക് പോകുവാന്‍ തുടങ്ങുമ്പോള്‍ ബൈക്കില്‍ വന്ന സംഘം അടിച്ച് വീഴ്ത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: