ചാലക്കുടി: കട പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയില്‍ മര്‍ദ്ദിച്ച് തലക്കടിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തതായി പരാതി.
മുരിങ്ങൂര്‍ മര്‍ച്ചന്റസ് അസോസിയേഷന് ഭാരവാഹിയും മുരിങ്ങൂര്‍ കെ.ആര് .സില്‍ക്സ് ഉടമയുമായ ആറ്റപ്പാടം കോപ്പി വീട്ടില്‍ നാരായണന് കുട്ടി(47)യെയാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ ആക്രമിച്ച് മുപ്പതിനായിരത്തോളം രൂപയും മറ്റു രേഖകളും തട്ടിയെടുത്തത്.
തലക്കും കൈയ്യിനും പരിക്കേറ്റത്തിനെ തുടര്‍ന്ന് ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട പൂട്ടി സ്ക്കൂട്ടറില്‍ കയറുവാന്‍ പോകുന്നതിനിടയിലാണ് മൂന്ന് പേര് ചേര്‍ന്ന് പൈപ്പുകൊണ്ട് തലക്കടിച്ചത്. താഴെ വീഴുന്നതിനിടയില്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ്, സി.ഐ വി.എസ്.ഷാജു, കൊരട്ടി എസ്.ഐ.സുബീഷ് മോന് തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: