മറയൂര്‍: പുറവയലില്ചില്ലി കൊമ്പന് എന്ന കാട്ടാനയുടെ ശല്യം അതിരൂക്ഷം. ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും വന്‍ നാശമാണ് ഒറ്റയാന് ചെയ്തു വരുന്നത്. പുറവയല്‍ വില്‍സന്റിന്റെ കൃഷിയിടത്തില്‍ നിരവധി കവുങ്ങുകളും, മാവുകളും, പന മരങ്ങളും ഒറ്റയാന് നശിപ്പിച്ചു.ജലനിധി പദ്ധതിയിലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പുകളും തര്‍ത്തു.
നല്ല കൃഷി ഭൂമിയായിരുന്ന ഇവിടെ ഒറ്റയാന്റെ സാന്നിദ്ധ്യം മൂലം തരിശു ഭൂമിയായി കൊണ്ടിരിക്കുകയാണ്. സമീപത്ത് നിരവധി ആളുകളുടെ കരിമ്പിന് തോട്ടങ്ങള്‍ക്ക് വന്‍ നാശമാണ് ഒറ്റയാന് ചെയ്തു വരുന്നത്. കവുങ്ങ് ഒടിച്ച് താഴെയിട്ട് കൊമ്പു കൊണ്ട് കുത്തി പൊട്ടിച്ച് തിന്ന നശിപ്പിക്കും. മറ്റു കൃഷികല് ചവുട്ടി നശിപ്പിക്കുകയും ചെയ്യും. രണ്ട് പേരെ കൊന്ന ചില്ലി കൊമ്പനെ ഭയന്ന് ജനം ആകെ ഭീതിയിലാണ്.
കരിമുട്ടി എസ് സി കോളനിയില്വീടുകള്ക്കിടയിലൂടെവെള്ളിയാഴ്ച രാത്രി ഒറ്റയാന് കടന്ന് പോരുന്നത്വീട്ടുകാര് ഭീതിയോടെയാണ് കണ്ടു നിന്നത്. ഭാഗ്യവശാല്‍ ഒന്നും നശിപ്പിക്കാതെ ഒറ്റയാന് പരിസരത്തുള്ള കൃഷിയിടങ്ങളിലേക്ക് പോയി.ഒറ്റയാനെ തുരത്തുവാന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയുംഉണ്ടാകുന്നില്ല എന്ന് ഗ്രാമ വാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: