മാനന്തവാടി : വിദ്യാര്‍ത്ഥിരാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഡോണ്‍ ബോസ്കോ കോളേജിനോട് ചേര്‍ന്ന ദേവാലയവും തിരുസ്വരൂപങ്ങളും തകര്‍ത്തതില്‍ മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും പിആര്‍ഓ സമിതിയുടെയും സംയുക്തയോഗം പ്രതിഷേധിച്ചു. ക്രൈസ്തവ സ്ഥാപനങ്ങള്‍ എല്ലാം സ്ഥിതി ചെയ്യുന്നത് ദേവാലയങ്ങളോട് ചേര്‍ന്നാണ്. സ്ഥാപനങ്ങളോടുള്ള പ്രതിഷേധത്തെ മറയാക്കി ദേവാലയങ്ങളെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമായോ യാദൃശ്ചികതയായോ കരുതാന്‍ കഴിയില്ല. ഇതില്‍ പ്രതിഷേധിച്ച് മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളും ഇന്ന് പ്രതിഷധ ദിനമായി ആചരിക്കുമെന്ന് യോഗം അറിയിച്ചു. യോഗത്തില്‍ രൂപത വികാരി ഫാ. അബ്രഹാം നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജില്സന് കോക്കണ്ടത്തില്‍, ഫാ. സജി നെടുംകല്ലേല്‍, ഫാ. അനൂപ് കാളിയാനി പിആര്‍ഓമാരായ ഫാ. ജോസ് കൊച്ചറയ്ക്കല്‍, ജോസ് പള്ളത്ത്, സാലു മേച്ചേരില്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: