പാട്ന: തേജസ്വി യാദവിനെ പരോക്ഷമായി അവഗണിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാട്നയിൽ സംഘടിപ്പിച്ച പരിപടിയിൽ തേജസ്വിയെ ഉൾപ്പെടുത്താതെയാണ് നിതീഷ് കുമാർ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ ക്ഷണക്കത്തിൽ തേജസ്വിയുടെ പേര് നിഷ്കർച്ചിരുന്നെങ്കിലും പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നു.
മന്ത്രിസഭയിൽ തേജസ്വിയെ ആവശ്യമില്ലെന്ന് ഉതകുന്ന തരത്തിലുള്ള പ്രതികരണമാണ് നിതീഷ് കുമാറിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് വേണം കരുതുവാൻ. പാട്നയിലെ ‘വിശ്വ യുവ കൗശൽ’ ദിവസത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഉപമുഖ്യമന്ത്രി എന്ന നിലയിൽ തേജസ്വിക്ക് ക്ഷണം ഉണ്ടായിരുന്നു. ക്ഷണക്കത്തിൽ ആദ്യം തേജസ്വിയുടെ പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് മാറ്റുകയാണുണ്ടായത്.
അഴിമതിക്കേസിൽ കുറ്റാരോപിതനായ തേജസ്വി യാദവ് കുറ്റം ചെയ്തിട്ടില്ല എന്ന തെളിയിക്കുന്നതു വരെ പാർട്ടി യോഗങ്ങളിലും പരിപാടികളിലും പങ്കെടുപ്പിക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. അനധികൃത ഭൂമിയിടപാട് സംബന്ധിച്ച് തേജസ്വി യാദവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: