തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചര്‍ച്ച നടക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യമറിയിച്ചത്. അടിസ്ഥാന വേതനം 20,000 രൂപയാക്കി ഉയര്‍ത്തിയില്ലെങ്കില്‍ ജൂലൈ 17ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സമരത്തിനെതിരെ തൊഴില്‍ വകുപ്പും രംഗത്ത് വന്നിട്ടുണ്ട്. ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിന് മുമ്പ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഈ മാസം 20ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.
അതേസമയം സംഘടനയുടെ സംസ്ഥാന സമിതി ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. സമരത്തിന്റെ രീതി മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അനിശ്ചിതകാല സമരത്തോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കലില്‍ നിരാഹാരവും ഉപരോധവും സംഘടിപ്പിക്കാന്‍ നേരത്തെ യു.എന്‍.എ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: