കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു അമ്മയുടെ മൊഴിയെടുത്തു.
തനിക്ക് ചിട്ടിയില്നിന്നു ലഭിച്ച പണമാണ് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നാണ് അമ്മ പോലീസിനു നൽകിയ മൊഴി. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ യൂണിയന് ബാങ്കുകളില്‍നിന്നാണ് പണം നിക്ഷേപിച്ചതെന്നാണ് സൂചന.
തനിക്കു പണം ആവശ്യമുണ്ടെന്നു ജലില്‍നിന്നു എഴുതിയ കത്തില്‍ സുനി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിലാണ് അമ്മയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: