കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നറിയാന്‍ നടന് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയുടെയും ദിലീപിന്റെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിലീപും നടിയുമായുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടവരെയെല്ലാം ചോദ്യം ചെയ്യും. 2013ലെ അമ്മ ഷോ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കാവ്യാമാധവനെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. അതിനിടെ പൾസർ സുനി 2012ൽ മറ്റൊരു നടിയേയും കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന സൂചനകളും പോലീസിന് കിട്ടിയിട്ടുണ്ട്.. ഇതറിഞ്ഞാണ് നടൻ ദിലീപ് സുനിയ്ക്ക് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്‍ മികച്ച ടീം വേണമെന്ന് ദിലീപ് നിർദേശിച്ചു.
സുനിയുമായി ഇടപാടുകൾ നടത്തിയത് ദിലീപ് നേരിട്ടാണെന്നും പോലീസ് വ്യക്തമാക്കുന്നു. അതേസമയം, ദിലീപിന്റെ മാനേജർ അപ്പുണ്ണി അടക്കമുള്ളവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കേസിൽ ആരോപണവിധേയരായ കൂടുതൽ പേരെ ചോദ്യംചെയ്യുന്നതു തുടരുമെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു.
ദിലീപിന്റെ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: