ബെയ്ജിങ്: വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ 31 പേര് പിടിയില്‍. ബാങ്ക് അക്കൗണ്ടുകളുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മോഷ്ടിക്കുകയും ഇന്റര്‍നെറ്റില്‍ വില്‍ക്കുകയും ചെയ്ത യുവാക്കളാണ് പോലീസ് പിടിയിലായത്.
മോഷ്ടിക്കപ്പെട്ടത് 200 കോടിയിലധികം വരുന്ന വ്യക്തിഗത വിവരങ്ങളാണ്.ലിയോംഗ്, ബെയ്ജിംഗ്, ഗുവാംഗ്ഡോംഗ്, ഹുനാന്‍ തുടങ്ങിയ പോലീസ് സേന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിച്ചിണ്ടോയെന്നു സംശയിക്കുന്നുണ്ട്.
ആളുകളുടെ ഇന്റര്‍നെറ്റ് അക്കൗണ്ട്, പാസ്വേര്ഡ്, ഐഡി കാര്‍ഡ് നമ്ബര്‍, ടെലിഫോണ്‍ നമ്ബറുകള്‍ തുടങ്ങിയ വിവരങ്ങള്‍ 2015 മുതല്‍ ഈ സംഘങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: