വാഷിംഗ്ടണ്‍: സിറിയയിലെ റാഖയിൽ ഐഎസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കാൻ ഇനിയും കാലതാമസം വന്നേക്കാമെന്ന് അമേരിക്കൻ സൈന്യം. ഐഎസ് സ്വയംപ്രഖ്യാപിത തലസ്ഥാനമായി കാണുന്ന റാഖയിലെ യുദ്ധം മാസങ്ങൾ നീണ്ടു നിൽക്കുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ജനറല്‍ ജോസഫ് വോറ്റലാണ് ആറിയിച്ചത്.
റാഖയിൽ ഭീകരരുടെ എണ്ണം വളരെയധികം കൂടുതലാണ്. എന്നാൽ എത്ര ഭീകരരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നതെന്ന് സൈന്യത്തിന് നിശ്ചയമില്ല. ഈ പ്രദേശത്തുള്ള പോരാട്ടം ഏറെ കഠിനമുള്ളതാണ്. അതേ സമയം ഒൻപത് മാസത്തെ പോരാട്ടത്തിനു ശേഷം മൊസൂളിനെ മോചിപ്പിച്ച പോലെ റാഖയേയും തങ്ങൾ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: