കൊച്ചി: നടന് ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബിലെത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയിലാണ് ദിലീപ്. എന്‍ഫോഴ്സ്മെന്റ് സംഘം പോലീസിൽ നിന്നും ദിലീപിന്റെ സാമ്പത്തിക ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയ്ക്ക് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ മാത്രം 37ല്‍ അധികം ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തുവന്നത്. മതിപ്പുവിലയില്‍നിന്നും മാര്‍ക്കറ്റ് വിലയില്‍നിന്നും ഏറെ കുറച്ചുകാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
കൊച്ചിക്കു പുറമെ ആറു ജില്ലകളിലായി നിരവധി ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയെന്നാണു രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: