ന്യൂദല്‍ഹി:ഫേസ്ബുക്ക് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ നമ്പര്‍ വണ്‍. അമേരിക്കയെ പിന്തള്ളിയാണ് ഫേസ്ബുക് അക്കൗണ്ടുകളുടെ കാര്യത്തില്‍ മുന്നിലെത്തിയത്.
241 മില്യണ്‍ ജനങ്ങളാണ് ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നത്. അമേരിക്കയുടെ 240 മില്യണ്‍ ലോഗിന്‍ റെക്കോഡാണ് ഇന്ത്യ മറികടന്നത്. ലോകത്താകെ രണ്ടു ബില്യണ്‍ ജനങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന കണക്കുകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
ഫേസ്ബുക്ക് ആക്റ്റീവായി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയേക്കാള്‍ ഇരട്ടി മുന്നിലാണ് ഇന്ത്യ.
ഇക്കാര്യത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയില്‍ 27 ശതമാനം വര്‍ധനവുണ്ടായി. അമേരിക്കയില്‍ ഇത് 12 ശതമാനമാണ്. അമേരിക്കയിലെ ആക്റ്റീവ് ഉപയോക്താക്കളില്‍ 54 ശതമാനവും സ്ത്രീകളാണെന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: