കണ്ണൂര്‍: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മ്മടം, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചമതച്ചാല്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ 18ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അംഗീകൃത തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ നല്കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എല്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പുവരെ നല്കിയിട്ടുളള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.
ഉപതെരഞ്ഞെടുപ്പില്‍ ഈ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ്ങ് സ്റ്റേഷനുകളില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്വകാര്യ, സഹകരണ, അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധികാരികള്‍ ചെയ്തുകൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: