ഇരിട്ടി: ഇരിട്ടി പോലീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ ജനങ്ങളേയും കുട്ടികളേയും കണ്ടെത്തി സഹായധനം വിതരണം ചെയ്യുന്ന ആതുരമിത്രം പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ ഒന്‍പതു പേര്‍ക്ക് സഹായധനം വിതരണം ചെയ്തു. ഇരിട്ടി പോലീസ് സ്റ്റേഷന് ഹാളില്‍ നടന്ന പരിപാടിയില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 2014ല്‍ ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന് തുടങ്ങിയ പദ്ധതി പ്രകാരം സംസ്ഥാനതലത്തില്‍ അറുനൂറോളം നിര്‍ദ്ധനര്‍ക്കായി 56 ലക്ഷത്തോളം രൂപ സഹായധനമായി നല്‍കിക്കഴിഞ്ഞതായി ഡിവൈഎസ്പി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളായ ഈ പദ്ധതിയില്‍നിന്നും സഹായ ധനത്തിനുള്ള അര്‍ഹതയില്‍ നിന്നും പോലീസുകാരുടെ കുടുംബങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു.
ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ മുഴുവന്‍ പോലീസ് ഉേദ്യാഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ ഇരിട്ടി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്റോ വര്‍ഗ്ഗീസ് തിരഞ്ഞെടുത്ത നിര്‍ദ്ധനരായ 9 പേര്‍ക്ക് സഹായധനം വിതരണം ചെയ്തു. പേരാവൂര്‍ സിഐ കുട്ടികൃഷ്ണന്, കരിക്കോട്ടക്കരി എസ്ഐ കെ.സുധീര്‍, ഉളിക്കല്‍ എസ്ഐ ശിവന് ചോടോത്ത്, ഇരിട്ടി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷംസുദ്ദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: