കോട്ടയം: നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഒരു വിഭാഗം നഴ്സുമാര്‍ സമരത്തിന്റെ മറവില്‍ ശ്രമിക്കുന്നതെന്ന് ഭാരത് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ഡോ. വിനോദ് വിശ്വനാഥന് അറിയിച്ചു . മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കിയില്ല. സഹപ്രവര്‍ത്തകരായ നഴ്സുമാര്‍ തമ്മിലുണ്ടായ ഒരു ചെറിയ പ്രശ്നത്തെ ഒത്തുതീര്‍പ്പിലൂടെ തീര്‍ക്കാമായിരുന്നിട്ടും അതിന് തയ്യാറാകാതെ ആരുടെയോ കരുവായി അടിസ്ഥാന രഹിതമായ തരംതാണ ആരോപണങ്ങള്‍ ഉന്നയി്ക്കുകയാണ്. സിസിടിവി ക്യാമറയടക്കം ആശുപത്രിയിലെ ഏത് സംവിധാനവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും ഡോ. വിനോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: