മട്ടന്നൂര്‍: ആഗസ്ത് എട്ടിന് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ആദ്യഘട്ടമായി ഇരുപത് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക മണ്ഡലം കമ്മറ്റി തയ്യാറാക്കി സംസ്ഥാന കമ്മറ്റിയിലേക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ വാര്‍ഡുതലങ്ങളിലുള്ള കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞു. വാര്‍ഡ് കമ്മറ്റികളില്‍ തെരഞ്ഞെടുക്കപ്പെട്ട സംയോജകന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം ഇന്നലെ മട്ടന്നൂരില്‍ നടന്നു. പത്തോളം വാര്‍ഡുകളില്‍ വിജയ പ്രതീക്ഷയുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്നലെ നടന്ന യോഗത്തില്‍ പി.രാജന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്, ബിജെപി മേഖലാ സംഘടനാ സെക്രട്ടറി കോ.വൈ.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, മറ്റുനേതാക്കളായ വി.വി.ചന്ദ്രന്, കൂട്ടജയപ്രകാശ്, ബിജു ഏളക്കുഴി, എം.രതി, സുകുമാരന്‍, പി.കെ.രാജന്, ഒ.രതീശന്, ഇ.എ.സജു, എന്‍.ജനാര്ദ്ദനന് മാസ്റ്റര്‍, എം.വി.ശശിധരന്, എ.എം.പുഷ്പജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: