കണ്ണൂര്‍: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലശ്ശേരി നിയോജകമണ്ഡലത്തിലെ സ്കൂളുകളില്‍ വിതരണം ചെയ്ത എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഫോട്ടോ ഉള്‍പ്പെട്ട വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിക്കണമെന്ന് ഫെറ്റോ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ കലണ്ടറിലൂടെ സ്കൂളുകളില്‍ രാഷ്ട്രീയം പ്രയോഗിക്കുകയാണ് എംഎല്‍എ ഇതിന് തലശ്ശേരി ബിആര്‍സി കൂട്ടുനില്‍ക്കുകയാണ്. എംഎല്‍എ ഫണ്ടുപയോഗിച്ചല്ല, സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇത്തരം നടപടികളെന്ന ഷംസീറിന്റെ വാദം അവജ്ഞയോടെ തള്ളിക്കളയുന്നു. എല്ലാവരും സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള കേന്ദ്രങ്ങളാകും സ്കൂളുകള്‍. ഈ കലണ്ടര്‍ വിതരണം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വിതരണം ചെയ്ത മുഴുവന്‍ കലണ്ടറുകളും തിരിച്ചെടുക്കണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: