ചങ്ങനാശേരി: നഗരസഭ 9-ാം വാര്‍ഡിലെ ചൂളപ്പടി-കടമാഞ്ചിറ റോഡില്‍ പാറക്കുളത്തിനോട് ചേര്‍ന്ന് റോഡിന്റെ ഉപരിതലത്തിലൂടെ അശാസ്ത്രീയമായ രീതിയില്‍ 11കെവി കേബിള്‍ ഇടുന്ന കെഎസ്ഇബിയുടെ നടപടിക്കെതിരെ നാട്ടുകാര്‍.
മറ്റ് സ്ഥലങ്ങളില്‍ 120സെമി ഭൂമിക്കടിയില്‍ താഴ്ത്തി സ്ഥാപിക്കുന്ന കേബിളാണ് ഈ ഭാഗത്ത് റോഡിന്റെ ഉപരിതലത്തിലൂടെ കനംകുറഞ്ഞ എളുപ്പത്തില്‍ ദ്രവിച്ച് പോകുന്ന ജിഐ പൈപ്പിനുള്ളിലൂടെ കടത്തിവിട്ടിരിക്കുന്നത്. റോഡിന്റെ സൗകര്യങ്ങള്‍ കുറയുന്നതിനോടൊപ്പം ജീവന് ഭീഷണിയായിരിക്കുന്ന ഈ നടപടിക്കെതിരെ നഗരസഭ 9-ാം വാര്‍ഡ്, തൃക്കൊടിത്താനം പഞ്ചായത്ത് ഒന്നും ഇരുപതും വാര്‍ഡ് നിവാസികള്‍ ഒന്നടങ്കം പ്രതിഷേധം പ്രകടിപ്പിച്ചിട്ടും കെഎസ്ഇബി കേബിള്‍ ജോലികള്‍ തുടരുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ്.
കെഎസ്ഇബി നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ചൂളപ്പടി-കടമാഞ്ചിറ റോഡ് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആത്സമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആന്‍സി ജോസഫ്, പി.എസ്.സത്യന്, കെ.ബാബു, വിനോദ് കുമാര്‍, ബിജു.പി, ടൂബി മാറാട്ടുകുളം, എ.കെ.ചെറിയാന്, മനു മുകുന്ദംകേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: