ആലപ്പുഴ: കായംകുളത്ത് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവുമായി മൂന്നു പേര് പിടിയിലായി. കടയ്ക്കല്‍ പ്രവീണ്‍ (34), ഉപ്പള സ്വദേശി അഹമ്മദ് മഷൂഖ് (19), മഞ്ചേശ്വരം സ്വദേശി നവാസ് (20) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡും പ്രത്യേക അന്വേഷണ സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പ്രവീണ്‍ വാഹന വിവിധ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി അടക്കം 40 കേസുകളില്‍ പ്രതിയാണെന്നും മഷൂഖും നവാസും പ്രവീണിന്റെ സഹായികളാണെന്നും പോലീസ് അറിയിച്ചു. നാലു വര്‍ഷം മുമ്പ് ജയില്‍ മോചിതനായ ശേഷം സന്തോഷ് എന്ന വ്യാജ പേരില്‍ പ്രവീണ്‍ കാസര്‍കോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്ന് ജില്ലയില്‍ കഞ്ചാവ് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. കായംകുളം സിഐ. കെ. സദന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ഇല്ല്യാസ്, സീനിയര്‍ സിപിഒ സന്തോഷ്, അജിത്ത്, സി.പി.ഒ. മാരായ പ്രതാപചന്ദ്ര മേനോന്, ഷാഫി, അഞ്ചു, മനോജ്, ശ്രീകുമാര്‍, അനീഷ് അനിരുദ്ധന്, ഇല്ല്യാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: