ചേര്‍ത്തല: കൂറ്റന്‍ മരം നിലംപൊത്തി. നഗരം ഇരുട്ടില്‍. ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പാരഡൈസ് തീയേറ്ററിന് സമീപത്തെ വാട്ടര്‍ അതോറിറ്റിയുടെ പുരയിടത്തിലെ മരമാണ് മറിഞ്ഞത്.
കിഴക്കുഭാഗത്തെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, ലോറി എന്നിവയുടെ മുകളിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി കമ്പികള്‍ പൊട്ടിയതോടെ നഗരം ഇരുട്ടിലായി. റോഡിന് കുറുകെ മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. രാത്രി ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ചില്ലകള്‍ മുറിച്ച് കാര്‍ നീക്കംചെയ്തെങ്കിലും ലോറി മാറ്റാനായില്ല.
തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി എത്തിയ ലോറിയാണ് മരത്തിനടിയില്പെട്ടത്. ഇന്നലെ രാവിലെ മരം മുറിച്ചുനീക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയര്‍ന്ന കൂലി ആവശ്യപ്പെട്ടതും തടസമാകുകയായിരുന്നു.
മരം മുറിച്ചുമാറ്റുന്നതിനാവശ്യമായ ചെലവ് വഹിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. ഇന്ന് മരം മുറിച്ച് മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തഹസില്‍ദാര്‍ മുഹമ്മദ് ഷെറീഫ് പറഞ്ഞു. ഇതിന് ശേഷമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: