തിരുവനന്തപുരം: ലോകം മുഴുവന്‍ അംഗീകരിച്ച ഇന്ത്യയുടെ വിദേശനയത്തില്‍ മാറ്റം വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്നും പ്രതിജ്ഞാബദ്ധമായാണ് യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഭാഗമായി പ്രവാസി വകുപ്പിന് രൂപം നല്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവാസി വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിലൂടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള സംവിധാനം രാജ്യത്ത് ഇല്ലാതായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: