അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കമോഷണവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതി പ്രതിഷേധം ശക്തമാക്കുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് വന്‍പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞദിവസം കാണിക്ക എണ്ണുന്നത് തടഞ്ഞതിനു പിന്നാലെ ഞായറാഴ്ച പാല്പായസ വില്പന നടത്തരുത് എന്നുകാട്ടി ദേവസ്വം അധികൃതര്‍ക്ക് കര്‍മ്മ സമിതി കത്തു നല്കി. പാല്‍പ്പായസം ഭഗവാന് നേദിക്കുക മാത്രമേ ചെയ്യാവു എന്നും പതക്കം മോഷ്ടിച്ചവരെ കണ്ടെത്താതെ പായസ വില്പന നടത്തരുത് എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന സത്യഗ്രഹ സമരത്തെ ഗൗരവമായി കണ്ടില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ദേവസ്വം അധികൃതരും അന്വേഷണ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരുമെന്നും കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.
നിലവില്‍ സത്യഗ്രഹ സമരം ബിഎംഎസ്, ബിജെപി, വിഎച്ച്പി, ഹിന്ദുഐക്യവേദി, മറ്റു ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: