ഹൈദരാബാദ്: ഐഐടി ഫൗണ്ടേഷന് കോഴ്സില്‍ ചേരാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സ്ക്കൂളിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കരിംനഗര്‍ ടൗണിലെ സിദ്ധാര്‍ത്ഥ ഹൈസ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീകര്‍ റെഡ്ഡിയാണ് മരിച്ചത്.
കൂട്ടുകാരൊത്ത് രണ്ടാം നിലയിലെ ക്ലാസ് റൂമിലെത്തിയ ശേഷം പെട്ടെന്ന് പുറത്തെ വരാന്തയിലെത്തിയ ശ്രീകര്‍ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ പ്രദേശത്തെ ആശുപത്രയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. ജി. ശശിധര റെഡ്ഡിയുടയും ശാരദയുടെയും ഏകമകനാണ് ശ്രീകര്‍. മകന് നല്ല വിദ്യാഭ്യാസം നല്കി എഞ്ചിനീയറാക്കുവാനാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്.
എന്നാല്‍ ശ്രീകറിന് ഇതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. തെലങ്കാനയില്‍ ഒരാഴ്ചക്കുള്ളില്‍ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. മൈനോറിട്ടി വെല്‍ഫെയര്‍ സ്ക്കൂളിലെ ഹോസ്റ്റലില്‍ 12 വയസ്സുകാരിയായ വിദ്യാര്‍ത്ഥിന് തൂങ്ങിമരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: