ന്യൂദല്‍ഹി: കുട്ടികളെ ഉപയോഗിച്ചുള്ള അശ്ളീല സൈറ്റുകള്‍ തടയാന്‍ ശക്തമായ നടപടികളാണ് എടുത്തുവരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ മാസം മാത്രം ഇത്തരം 3500 സൈറ്റുകളാണ് വിലക്കിയത്. കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച അശ്ളീല ചിത്രങ്ങളാണ് അവയിലെ ഉള്ളടക്കം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ കേന്ദ്രം വ്യക്തമാക്കി.
ഇത്തരം സൈറ്റുകള്‍ തടയാന്‍ സ്കൂളുകളില്‍ ജാമറുകള്‍ വയ്ക്കാന്‍ സിബിഎസ്ഇയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രം തുടര്‍ന്നു. സ്കൂള്‍ ബസുകളില്‍ കൂടി ഇവ ഘടിപ്പിക്കുക എളുപ്പമല്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പറഞ്ഞു.
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ളീല ചിത്രീകരണങ്ങള്‍ തടയാന്‍ ശക്തമായ നടപടി എടുക്കുന്നുണ്ടെന്നും അവയുടെ വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: