ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിന് സംസ്ഥാന ബോര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് 85 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ്
ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് സിബിഎസ്ഇ വിദ്യാര്‍ഥി സി ദാര്നിഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ രവിചന്ദ്ര ബാബുവിന്റെ ഉത്തരവ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം മെഡിക്കല്‍ കോഴ്സുകളിലേക്കുളള പ്രവേശനം നടത്താനുളള അധികാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യ്ക്കാണ്.
നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കണമെന്നാണ് എംസിഐ നിര്‍ദേശം. വിദ്യാര്‍ഥികളെ സിബിഎസ്ഇ, സ്റ്റേറ്റ് ബോര്‍ഡ് എന്നിങ്ങനെ എംസിഐ വേര്‍തിരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തമിഴ്നാട് സര്‍ക്കാര്‍ ജൂണ്‍ 22നാണ് മെഡിക്കല്‍ പ്രവേശനത്തിന് സംസ്ഥാന ബോര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് 85% സംവരണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: