തൃക്കരിപ്പൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസിന്റെയും ബി ജെ പിയുടെയും ഓഫിസുകള്‍ തീവെച്ച് നശിപ്പിക്കുകയും പ്രവര്‍ത്തകരുടെ വീടും വാഹനവും അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്ത സിപിഎം കാടത്തത്തിനെതിര തൃക്കരിപ്പൂരില്‍ പരിവാര്‍ സംഘടനകളുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, മണ്ഡലം പ്രസിഡണ്ട് എം.ഭാസ്ക്കരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സിക്രട്ടറി ടി.വി ഷിബിന്‍, ബിഎംഎസ് മേഖല പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്, ആര്‍എസ്എസ് നേ താക്കളായ എം.വിജയന്, ഭവിത്ത,് യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡണ്ട് എം.വിജേഷ്എന്നിവര് പ്രകടനത്തിന് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: