മാവുങ്കാല്‍:~മടിക്കൈ പഞ്ചായത്തിലെ കാരാക്കോട് വെള്ളൂട, കുണ്ടറ,പള്ളം തുടങ്ങിയ പ്രദേശങ്ങളിലാണ് മാലിന്യത്താല്‍ വീര്‍പ്പ് മുട്ടുന്നത്. സോളാര്‍ പാര്‍ക്കില്‍ നിന്നും തള്ളിയ ഉപയോഗ ശ്യൂന്യമായ കാര്‍ ബോര്‍ഡ്, പ്ലാസ്റ്റിക്ക് കമ്പി മറ്റ് സാധന സാമഗ്രികളാണ് ഇവയില്‍ മിക്കതും. ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചാണ് മാലിന്യം തള്ളിയിട്ടുള്ളത്.
മാലിന്യം മഴ വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വഹിക്കുകയും പരിസരവാസികള്‍ക്ക് കൊതുകു കടി മൂലം നില്ക്കാന് പറ്റാത്ത അവസ്ഥയാണ്. മാലിന്യത്തിലുള്ള കമ്പിയും അലുമിനിയം ഷീറ്റ് കൊണ്ടും വഴിയാത്രക്കാര്‍ക്ക് കാലില്‍ തട്ടി മുറിവേല്‍ക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. മാലിന്യം തള്ളുന്നതിനെ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു തരത്തിലുള്ള നടപടിയും എടുത്തിട്ടില്ല. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്നാണ് മാലിന്യം തള്ളുന്നതെന്ന് പരിസരവാസികള്‍ പറയുന്നത്.
പഞ്ചായത്തും വാര്‍ഡും മാലിന്യ മുക്തമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഉത്തരവിട്ടിരുന്നു. നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണ് ദിവസവും മാലിന്യം കൊണ്ടു തള്ളുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കാത്തില്ലെങ്കില് സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: