പാണത്തൂര്‍: ഗ്രാമ സഭാ യോഗത്തിനിടയില്‍ ഓട്ടോറിക്ഷ തൊഴിലാളിയെ സിപിഎം നേതാവ് മര്‍ദ്ദിച്ചതായി പരാതി. പാണത്തൂരിലെ സിഐടിയു യൂണിയനില്‍പ്പെട്ട ഓട്ടോ റിക്ഷ തൊഴിലാളി വിജയനെയാണ് സിപിഎം പാണത്തൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍ കെ.കുഞ്ഞിക്കണ്ണന് മര്‍ദ്ദിച്ചത്. പനത്തടി പഞ്ചായത്തിന്റെ ഏഴാം വാര്‍ഡ് ഗ്രാമ സഭ യോഗത്തില്‍ വെച്ചാണ് സംഭവം.
ഗുണഭോക്താക്കളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയില്‍ ഒരു പ്രകോപനവുമില്ലാതെ അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നുവെന്ന് വിജയന് പറഞ്ഞു.
ഗ്രാമസഭയ്ക്കിടയില് ഉപഭോക്താവിന് അഭിപ്രായം പറയുന്നത് നിഷേധിക്കുന്ന നടപടിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ക്കും മര്‍ദ്ദിച്ചതിന് രാജപുരം പോലീസ് സ്റ്റേഷനിലും വിജയന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: