കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ 19ന് ജില്ലയിലെത്തുന്നു. രാവിലെ മലബാര്‍ എക്സ്പ്രസിന് കാഞ്ഞങ്ങാട്ടെത്തുന്ന അദ്ദേഹം 9.30ന് വ്യാപാരഭവനില്‍ നടക്കുന്ന ജില്ല ഭാരവാഹികളുടെ യോഗത്തിലും, 11 മണിക്ക് മാവുങ്കാല്‍ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹിള കൂട്ടായ്മയിലും, പങ്കെടുത്ത് ഉച്ചക്ക് 1 മണിക്ക് കടല്‍ക്ഷോഭം നടന്ന ചിത്താരി കടപ്പുറവും സന്ദര്‍ശിക്കും.
2.30 ന് കാസര്‍കോട്ട് സമുദായസംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടക്കും. വൈകുന്നേരം കുമ്പടാജെ പഞ്ചായത്തില്‍ ജലസ്വരാജ് പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാര്‍ട്ടി പൊതുയോഗത്തിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: